കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കുന്നംകുളം റീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ആഗ്നേയം വിചാര വേദിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍

കുന്നംകുളം : കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കുന്നംകുളം റീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ആഗ്നേയം വിചാര വേദിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐക്യകേരളത്തിന് 60 തികയുന്ന സമയത്ത് പ്രക്ഷുബ്ദമായ 70കളിലെ കവിതയെ മുന്‍നിര്‍ത്തി മലയാള കവിതയുടെ ഭാവുകത്വ പരിണാമത്തെ ആഗ്നേയം വിലയിരുത്തും. ശനിയാഴ്ച രാവിലെ 9ന് ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചടങ്ങ് ആരംഭിക്കും. പീശപ്പിള്ളി രാജിവീന്റെ രംഗാവതരണത്തോടെയാണ് അരങ്ങുണരുക. സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, സുനില്‍ പി. ഇളയിടം, കെ.സി. നാരയണന്‍, എം.വി. നാരായണന്‍, വൈശാഖന്‍, കെ.പി. മോഹനന്‍, ജോയ് മാത്യു, സി.ആര്‍. പരമേശ്വരന്‍, പ്രമോദ് രാമന്‍, ഹരിനാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കവിതാവതരണം, ആസ്വാദന പ്രഭാഷണങ്ങള്‍, സംവാദം എന്നിവ നടക്കും. വൈകീട്ട് 7ന് നടക്കുന്ന ആത്മഭാഷണം ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് ആഗ്നേയത്തിന് സമാപനമാവുക. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ വി.കെ.ശ്രീരാമന്‍, വി.സി. ഗീവര്‍ഗ്ഗീസ്, പി.എസ്.ഷാനു, ശങ്കരനുണ്ണി എന്നിവര്‍ പങ്കെടുത്തു.

Post A Comment: