പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ്ചെയിതിരിക്കുന്നത്


കോഴിക്കോട്: പണം തട്ടിയതുമായി ബന്ധപ്പെട്ട് പ്രമുഖ സീരിയല്‍ താരം അറസ്റ്റി ല്‍  വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ്ചെയിതിരിക്കുന്നത് . കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതത്. എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ഗുരുവായൂരപ്പന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നകേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത് . .

Post A Comment: