അമ്മ ജനറല്‍ ബോഡിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന. ചില നടന്‍മാര്‍ മോശമായി പെരുമാറിയ സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്നും മാപ്പു ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.


 

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ അമ്മയില്‍  അഴിച്ചു പണി ആലോചിക്കാമെന്ന് മമ്മൂട്ടി . കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

അമ്മ ജനറല്‍ ബോഡിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന. ചില നടന്‍മാര്‍  മോശമായി പെരുമാറിയ സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്നും മാപ്പു ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.ഇതുവരെ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് തങ്ങള്‍ നിലകൊണ്ടത്. അമ്മ ഒരിക്കലും പ്രത്യേകമായ ഒരു പക്ഷത്തേയ്ക്ക് ചേര്‍ന്നിട്ടില്ല. ഭാരവാഹികള്‍ അംഗങ്ങള്‍ക്കുവേണ്ടി ആയിരിക്കും എന്നും പ്രവര്‍ത്തിക്കുന്നത്.
ഇത്തരം ക്രിമിനലുകള്‍ മേലില്‍ സിനിമാരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ അമ്മ ശ്രമിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍, സിനിമാരംഗത്തുള്ള എല്ലാവരേയും തിരിച്ചറിയാനും പരിശോധിക്കാനും ഒരു സംഘടന എന്ന നിലയ്ക്ക് അമ്മയ്ക്ക കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: