മലപ്പുറം കുളത്തൂരാണ് വാഴയില്‍ സെയിദിന്‍റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്.

ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നു  വിശ്വസിച്ച് മാസങ്ങളോളം വീടിനുള്ളില്‍ ഗൃഹനാഥന്‍റെഹം സൂക്ഷിച്ച് ഭാര്യയും മക്കളും. 

മലപ്പുറം കുളത്തൂരില്‍ വാഴയില്‍ സെയിദിന്‍റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്.

നാട്ടുകാരുടേയും കുടുംബങ്ങളുടേയും പരാതിയെ തുടര്‍ന്ന്  പൊലീസ് വീട്പരിശോധിച്ചപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. മദ്രസ അധ്യാപകനായിരുന്നു മരിച്ച സയ്യിദ് പുനര്‍ജനിക്കുമെന്ന് കരുതി മൃതദേഹം രണ്ട് മാസത്തോളം സംസ്‌ക്കരിക്കാതെ സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നതത്രേ. ഭാര്യയും 20 വയസും പതിനേഴ് വയസും പ്രായമുള്ള മക്കളും ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സൈദിനെ വീടിന് പുറത്തുകാണാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്


Post A Comment: