പിരിച്ചു വിടേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായും

ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടി മൈക്രോസ്ഫ്റ്റിലും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷം 4000 പേരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പിരിച്ചു വിടേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായും അവരെ ഇക്കാര്യം അറിയിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കയ്ക്ക് പുറത്തുള്ളവരാണ് പിരിച്ചു വിടപ്പെടുന്നവരില്‍ അധികവും. മൈക്രോസോഫ്റ്റിന്റെ വിവിധ വിഭാഗങ്ങളിലായി അമേരിക്കയില്‍ മാത്രം 71,000 ജീവനക്കാരും ലോകത്താകമാനം 1,21000 ജീവനക്കാരുമാണുള്ളത്.
സെയില്‍സ് മാര്‍ക്കറ്റിംങ് വിഭാഗത്തിലുള്ള ഒരു കൂട്ടം ജീവനക്കാരെ മറ്റ് വിഭാഗങ്ങളിലേക്ക് വിന്യസിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും അടക്കം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനു പിന്നാലെ മൈക്രോസോഫ്റ്റും കടുത്ത തീരുമാനമെടുത്തത് ഐടി പ്രൊഫഷണലുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


Post A Comment: