എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴിയെടുത്തത്.തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എമാരായ അന്‍വര്‍ സാദത്തിന്റെയും മുകേഷിന്റെയും മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴിയെടുത്തത്.
ദിലീപുമായുള്ള ബന്ധവും ഫോണ്‍ സംഭാഷണം സംബന്ധിച്ച കാര്യങ്ങളുമാണ് ചോദിച്ചറിഞ്ഞത്. പള്‍സര്‍ സുനി ഒരു വര്‍ഷത്തിലേറെ മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെ ചോദ്യം ചെയ്തത്.
നേരത്തെ അന്‍വര്‍ സാദത്ത് എം.എല്‍.എയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ദിലീപിനെ ഇദ്ദേഹം ഫോണില്‍ ബന്ധപ്പെടാറുമുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷം പി ടി തോമസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. നടിയെ ആക്രമിച്ച ദിവസം പി.ടി തോമസ് എം.എല്‍.എയാണ് സംഭവം പൊലിസില്‍ അറിയിച്ചിരുന്നത്. സംഭവമറിഞ്ഞ ആദ്യമെത്തിയെത്തിയവരില്‍ ഒരാളായിരുന്നു പി.ടി തോമസ്.

Post A Comment: