എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് നെയ്യാറ്റിന്‍ക്കര കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റിവച്ചു
 തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായ എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് നെയ്യാറ്റിന്‍ക്കര കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റിവച്ചു. എം.വിന്‍സന്റിനെ കുരുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു നടത്തിയ ഗൂഢാലോചനയാണ് നിലവിലെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന പരാമര്‍ശം. പരാതിക്കാരിയായ വീട്ടമ്മ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എംഎല്‍എയെ 1,700 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും ജാമ്യാപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചാല്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദമാകും പൊലീസ് കോടതിയില്‍ ഉന്നയിക്കുക. 

അതേസമയം, എം.വിന്‍സെന്റിന്റെ അറസ്റ്റില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അന്തസുള്ള സംഘടനയാണെങ്കില്‍ വിന്‍സന്റിനെ രാജിവയ്പ്പിക്കണമെന്നും വി.എസ് ഡല്‍ഹിയില്‍ പറഞ്ഞു. 
വിന്‍സന്റിനെതിരായ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് കെ.മുരളീധരന്‍ രംഗത്തെത്തി. കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചചെയ്തശേഷം നടപടിയെടുത്താല്‍ മതിയായിരുന്നുവെന്നും, എന്നാല്‍ കെപിസിസി പ്രസിഡന്റ് എടുത്ത തീരുമാനമായതിനാല്‍ മാനിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു

Post A Comment: