തിരുവനന്തപുരത്ത്ചേര്‍ന്ന എം.പിമാരുടെയോഗത്തില്‍സംസാരിക്കുകയായിരുന്നുഎം.പി.

പുതിയമെഡിക്കല്‍കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെഡോക്ടര്‍മാരുടെകുറവ് പരിഹരിക്കുന്നതിനാവശ്യമായഅടിയന്തിര നടപടികള്‍സര്‍ക്കാര്‍സ്വീകരിക്കണമെന്ന് പി.കെ.ബിജു.എം.പിആവശ്യപ്പെട്ടു. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായിമുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത്ചേര്‍ന്ന എം.പിമാരുടെയോഗത്തില്‍സംസാരിക്കുകയായിരുന്നുഎം.പി. മെഡിക്കല്‍കോളേജില്‍രോഗികള്‍ഏറ്റവുംകൂടുതല്‍ചികിത്സക്കെത്തുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെഡോക്ടര്‍മാരുടെഅഭാവംആശുപത്രിയുടെദൈനംദിന പ്രവര്‍ത്തനം തന്നെ താറുമാറിലാക്കുന്നതാണ്.വൃക്കരോഗം, കരള്‍-ഉദരരോഗം, ന്യൂറോ മെഡിസിന്‍, നവജാതശിശുരോഗവിഭാഗംതുടങ്ങിയവയെല്ലാം ജനറല്‍ മെഡിസിന്‍ വിഭാഗത്തിനു കീഴിലാണ്വരുന്നത്. ജനറല്‍മെഡിസിന്‍ വിഭാഗത്തില്‍ 38 ഡോക്ടര്‍മാരുടെതസ്തികകള്‍ക്കാണ്സര്‍ക്കാര്‍അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ 17 ഡോക്ടര്‍മാരുടെതസ്തികകള്‍ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് നെഫ്രോളജിവിഭാഗത്തില്‍ മേധാവിയായിരുന്ന ഡോ.ബിജു.കെ.ഗോപിനാഥ് അധികൃതരുടെ അനുമതിയില്ലാതെ അവധിയെടുത്തിരിക്കുന്നത്. ഇതിനു പകരം ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുംസീനിയര്‍ഡോക്ടറായ ഡോ.വിനു തോമസിനാണ് നെഫ്രോളജിയുടെതാത്കാലികചുമതല നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച മാത്രമാണ് നെഫ്രോളജി ഒ.പിയുളളത്. നൂറുകണക്കിന് രോഗികള്‍എത്തുന്ന നെഫ്രോളജിവിഭാഗത്തിന്‍റെ മേധാവിയായിഒരുഅസി.പ്രൊഫസറെസ്ഥിരമായി നിയമിക്കണമെന്നത്ഏറെ നാളായുളളആവശ്യമാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെഡോക്ടര്‍മാരുടെകുറവ്മൂലം നിലവിലുളളകോഴ്സുകളുടെഅംഗീകാരംമെഡിക്കല്‍കൗണ്‍സില്‍ഓഫ് ഇന്‍ഡ്യ റദ്ദാക്കുന്നതിനുംഇടയാക്കും. നിലവില്‍ പിഎസ്സിയുടെകൈവശംഅസി.പ്രൊഫസര്‍മാരുടെറാങ്ക് പട്ടിക നിലവിലുണ്ട്. പ്രസ്തുതറാങ്ക് പട്ടികയില്‍ നിന്നുംതൃശ്ശൂര്‍ഗവ.മെഡിക്കല്‍കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിലവില്‍ഒഴിവുകളുളളതസ്തികകളിലേക്ക്അസി.പ്രൊഫസര്‍മാരെ നിയമിക്കുന്നതിനും, നെഫ്രോളജിവിഭാഗത്തിന്‍റെ മേധാവിയായിഒരുഅസി.പ്രൊഫസറെസ്ഥിരമായി നിയമിക്കുന്നതിനുംആവശ്യമായഅടിയന്തിര നടപടികള്‍വേണമെന്നുംഎം.പിയോഗത്തില്‍ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്മുഖ്യമന്ത്രിക്ക്എം.പികത്ത് നല്‍കുകയുംചെയ്തിട്ടുണ്ട്. ഗവ.ചെസ്റ്റ്ഹോസ്പിറ്റല്‍ മിനി ആര്‍സിസിയാക്കിഉയര്‍ത്തല്‍, മെഡിക്കല്‍കോളേജില്‍ ട്രോമകെയര്‍സെന്‍റര്‍, മാത്യ-ശിശുസംരക്ഷണ വിഭാഗംവികസനം, അവയവദാനത്തിന് സജ്ജീകരണംലഭ്യമാക്കണം, വ്യക്ക, ഹൃദയം, കരള്‍മാറ്റിവെക്കല്‍ശസ്ത്രക്രിയക്ക്ആവശ്യമായസൗകര്യങ്ങള്‍ലഭ്യമാക്കണംതുടങ്ങിയആവശ്യങ്ങള്‍ഉള്‍പ്പെടുത്തിയവിശദമായവികസന നിര്‍ദ്ദേശങ്ങളുംഎം.പിമുഖ്യമന്ത്രിക്ക്കൈമാറിയിട്ടുണ്ട്.

Post A Comment: