സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നഴ്‌സുമാര്‍ക്ക് വേതനം നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദന്യൂഡല്‍ഹി: വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയില്‍ കുറയരുതെന്ന് നിലവില്‍ നിര്‍ദേശമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നഴ്‌സുമാര്‍ക്ക് വേതനം നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ലോക്‌സഭയില്‍ പറഞ്ഞു.

ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.

Post A Comment: