ആളില്ല യുദ്ധ ടാങ്ക് മന്ത്ര ഇനി ഇന്ത്യുടെ യുദ്ധ മുഖത്തേക്ക് ആള്‍നാശമില്ലാതെ പൊരുതാന്‍ ആദ്യ ആളില്ലാ യുദ്ധ ടാങ്കായ ‘മന്ത്ര’ സജ്ജമായിആളില്ല യുദ്ധ ടാങ്ക് മന്ത്ര ഇനി ഇന്ത്യുടെ യുദ്ധ മുഖത്തേക്ക്  ആള്‍നാശമില്ലാതെ പൊരുതാന്‍ ആദ്യ ആളില്ലാ യുദ്ധ ടാങ്കായമന്ത്രസജ്ജമായി. വിദൂരത്തു നിന്നു നിയന്ത്രിക്കാനാവും വിധത്തിലാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒ മന്ത്രയെ വികസിപ്പെടുത്തിരിക്കുന്നത്.നിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ശത്രുക്കളുടെ നീക്കങ്ങള്‍ അറിയല്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കാനാവുന്ന മൂന്ന് വിവിധ മോഡലുകള്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചിട്ടുള്ളത് . ആണവ, ബയോ ആയുധങ്ങളുടെ ഭീഷണി ഉള്ള ഇടങ്ങളില്‍ ഇവ ഉപയോകിക്കാനാവും  സൈന്യത്തിനുവേണ്ടി കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (സി.വി.ആര്‍.ഡി.ഇ) ആണ് വാഹനം പരീക്ഷിച്ചത്. എന്നാല്‍ അര്‍ധസൈനിക വിഭാഗങ്ങളും വാഹനത്തില്‍ താര്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ മന്ത്ര അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായി വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു . ആവഡിയിലെ സി.വി.ആര്‍.ഡി.ഇയില്‍ മുന്‍ രാഷ്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം നടത്തിയ പ്രദര്‍ശനത്തില്‍ മന്ത്രയുടെ പ്രദര്‍ ശനവും നടന്നിരിന്നു

Post A Comment: