അഞ്ചു വര്‍ഷമായി സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നരഗ ജീവിതം നയിച്ച മൂകയും ബധിരയുമായിരുന്ന പത്തൊമ്പതുകാരിയെ പോലീസ് മോചിപ്പിച്ചു.
 ദില്ലി: അഞ്ചു വര്‍ഷമായി സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നരഗ ജീവിതം നയിച്ച മൂകയും ബധിരയുമായിരുന്ന പത്തൊമ്പതുകാരിയെ പോലീസ് മോചിപ്പിച്ചു. ഉത്തര്‍പ്രദേശിലെ വ്യത്യസ്ത നഗരങ്ങൡായി സംഘം പെണ്‍കുട്ടിയെ കൊണ്ടു നടക്കുകയായിരുന്നു.
പശ്ചിമബംഗാള്‍ സ്വദേശിയാണ് പെണ്‍കുട്ടി. ജോലിയാവശ്യാര്‍ഥമാണ് ഇവരുടെ കുടുംബം യു.പിയില്‍ എത്തിയത്. സഹാറന്‍പൂരിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു കുട്ടിയുടെ മാതാവും പിതാവും. പെണ്‍കുട്ടിക്ക് പതിനാലു വയസ്സുള്ളപ്പോള്‍ ഇവര്‍ മരിച്ചു. പിന്നീട് കുട്ടി ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടി എട്ടാം ക്ലാസു വരെ പഠിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
തനിക്കുണ്ടായ അനുഭവങ്ങള്‍ കുറേയൊക്കെ അവര്‍ പോലീസിന് എഴുതി നല്‍കിയിട്ടുണ്ട്.  വീട്ടുടമസ്ഥന്‍ തന്നെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടായിരുന്നുവെന്നും കൂടാതെ പലര്‍ക്കും കാഴ്ച വെച്ചിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ എഴുത്തിലുണ്ട്. പിന്നീട് പെണ്‍കുട്ടിയെ വില്‍ക്കുകയായിരുന്നു.
ജൂണ്‍ ഒന്നിന് സ്ത്രീകളുടെ ഹെല്‍പ് ലൈനിലേക്ക് വന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് പെണ്‍കുട്ടിയ രക്ഷിക്കാന്‍ പോലീസിന് സഹായകരമായത്. ഫോണ്‍ സന്ദേശമനുസരിച്ച് അന്വേഷണം നടത്തിയ പോലീസ് ജൂലൈ പതിനൊന്നിനാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നിസ്സഹായആയ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിനുകൂടി സുരക്ഷ ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പോലീസ്

Post A Comment: