ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നാഗ്പൂരില്‍ 40 കാരന് ക്രൂര മര്‍ദനം 

ബീഫ് കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് 40 കാരന് ക്രൂര മര്‍ദനം. 

നാഗ്പൂരിലെ ബര്‍സിഗില്‍ ഇസ്മയില്‍ ഷായാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ഇസ്മയിലിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവത്രേ.
കയ്യിലുണ്ടായിരുന്ന കവറില്‍ ബീഫാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തന്റെ കൈവശമുള്ള മാംസം ബീഫല്ലെന്ന് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത് ഗൌനിച്ചില്ല.
ഷായുടെ കൈവശമുണ്ടായിരുന്ന മാംസം വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Post A Comment: