ഗണിതശാസ്ത്രത്തിലെ 'നൊബേല്‍ സമ്മാന'മായ ഫീല്‍ഡ്‌സ്‌ മെഡല്‍ നേടിയ ആദ്യ വനിതയാണ്.ഗണിതശാസ്ത്രത്തിലെ 'നൊബേല്‍ സമ്മാന'മായ ഫീല്‍ഡ്‌സ്‌ മെഡല്‍ നേടിയ ആദ്യ വനിതയാണ്.

ഗണിതശാസ്ത്ര രംഗത്തെ മഹാപ്രതിഭ മറിയം മിര്‍സഖാനി അന്തരിച്ചു. 
സ്തനാര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാല്‍പ്പത് വയസ്സായിരുന്നു. ഗണിതശാസ്ത്രത്തിലെ 'നൊബേല്‍ സമ്മാന'മായ ഫീല്‍ഡ്‌സ്‌ മെഡല്‍ നേടിയ ആദ്യ വനിതയായിരുന്നു അവര്‍.
കണക്കിലെ മഹാപ്രതിഭകളായ രണ്ടോ മൂന്നോ ചെറുപ്പക്കാര്‍ക്ക്   (നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്) നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം നല്‍കുന്ന പുരസ്‌കാരമാണിത്. 
1936 മുതല്‍ നല്‍കിവരുന്ന ആ സമ്മാനത്തിന് 2014ലാണ് മറിയം അര്‍ഹയാവുന്നത്‌. 
ഏഴ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടാണ് ഒരു വനിത ആ പുരസ്‌കാരം നേടിയതെന്നതും ശ്രദ്ധേയമാണ്.
ജ്യോമെട്രിയിലെ അതിസങ്കീര്‍ണ്ണനമായ ചില കുരുക്കുകള്‍ അഴിച്ചെടുത്തതിനാണ് 37ആം വയസ്സില്‍ അവര്‍ക്ക് ലോകബഹുമതി ലഭിച്ചത്.


Post A Comment: