ലീഗ് കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന്‍റെ അവസാനം ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിസെനഗലില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേര്‍ മരിച്ചു. സെനഗലിലെ ഡാക്കറിലെ ഡെംപ ഡയപ് സ്റ്റേഡിയത്തിന്‍റെ മതിലിടിഞ്ഞുവീണാണ് അപകടമുണ്ടായത്. അപകടത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ലീഗ് കപ്പിന്റെ ഫൈനല്‍ മത്സരമായിരുന്നു സ്റ്റേഡിയത്തില്‍. മത്സരത്തിന്റെ അവസാനം ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കാനായി പൊലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയിലാണ് സ്റ്റേഡിയത്തിന്റെ മതിലിഞ്ഞുവീണത്.
യൂണിയന്‍ സ്‌പോര്‍ട്ടീവ് ക്വാകമിനെ 2-1 ന് സ്‌റ്റേഡ് ഡെ മബോര്‍ കിരീടം നേടിയതോടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

Post A Comment: