ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കാമെന്ന് സുപ്രിം കോടതി. പ്രധാനപ്പെട്ട വിഷയങ്ങള്‍ പട്ടികതിരിച്ച് അതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന്
ദില്ലി: ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കാമെന്ന് സുപ്രിം കോടതി. പ്രധാനപ്പെട്ട വിഷയങ്ങള്‍ പട്ടികതിരിച്ച് അതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ. എസ് കെഹാര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷയിലാണ് തീരുമാനമെടുക്കുന്നത്. ബാബരി മസ്ജിദ് വിഷയം അടിയന്തര വാദം നടത്തേണ്ട വിഷയമാണെന്ന് സ്വാമി ചൂണ്ടികാട്ടി. ഏറെ കോളിളക്കം സൃഷ്ടിച്ച ബാബരി മസ്ജിദ് കേസിലാണ് സുപ്രിം കോടതി ഇപ്പാള്‍ വാദം കേള്‍ക്കല്‍ നേരത്തേ ആക്കിയിരിക്കുന്നത്

Post A Comment: