ജോര്‍ദാനില്‍ ഇസ്രഈലി എംബസിക്കുനേരെ നടന്ന വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
ജോര്‍ദാനില്‍ ഇസ്രഈലി എംബസിക്കുനേരെ നടന്ന വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 

രണ്ട് ജോര്‍ദാന്‍ക്കാരാണ് കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചു. വെടിവയ്പ്പില്‍ ഒരു ഈസ്രഈലുകാരന് പരുക്കേറ്റിട്ടുണ്ട്. എംബസിക്കുള്ളിലെ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കു സമീപമാണ് വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. സംഭവത്തിനു തൊട്ടു മുന്നെ ജോര്‍ദാന്‍കാരായ രണ്ട് കാര്‍പെന്‍റെഴ്‌സ് എംബസിയുടെ കോംപൗണ്ടിനുള്ളില്‍ പ്രവേശിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. എംബസി പരിസരം സുരക്ഷാ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരിക്കുകയാണ്. എംബസിക്കുള്ളിലെ ഇസ്രാഈലി ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Post A Comment: