ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍. 

സംഘര്‍ഷാവസ്ഥ മുന്‍ നിര്‍ത്ത് സൈന്യം നടത്തുന്ന നിരീക്ഷണത്തേിനിടെയാണ്  അസ്വാഭാവിക നിലയില്‍ യുദ്ധക്കപ്പലുകള്‍ ശ്രദ്ധയില്‍ പെട്ടത്.
ചരിത്രം മറക്കരുതെന്നും അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നുമുള്ള ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് കപ്പലുകള്‍ എത്തിയതെന്നതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്.
ഇന്ത്യന്‍ നേവിയുടെ കൃത്രിമോപഗ്രഹമായ രുക്മിണി (ജിസാറ്റ്7), ദീര്‍ഘദൂര നീരീക്ഷണ വാഹനമായ പൊസീഡന്‍81 തുടങ്ങിയവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ചൈനയുടെ മുങ്ങിക്കപ്പല്‍ അടക്കമുള്ള കപ്പലുകളെ തിരിച്ചറിഞ്ഞത്. 
 13 ചൈനീസ് നാവികസേനാ കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതെന്ന് നാവികസേന തിരിച്ചറിഞ്ഞിട്ടുണ്ട്.

Post A Comment: