ദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് രാജ്യവ്യാപകമായി നിലനില്‍ക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്‌റ്റേ ചെയ്തു.
വിജ്ഞാപനത്തില്‍ കൂടുതല്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് രാജ്യവ്യാപകമായി നിലനില്‍ക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്നും  ആശങ്കകള്‍ പരിഹരിച്ച് ആഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും  കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ നിരവധി പേര്‍ ഹര്‍ജികളുമായി സമീപിച്ചിട്ടുണ്ട്. പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.Post A Comment: