1996ലാണ് യു.എസിലെ ഇന്ത്യന്‍ അമ്പാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്.

യു.എസിലെ മുന്‍ ഇന്ത്യന്‍ അമ്പാസഡര്‍ നരേഷ് ചന്ദ്ര അന്തരിച്ചു.  
82 വയസ്സായിരുന്നു. ഗോവയിലെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 
രോഗബാധയെ തുടര്‍ന്ന വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1990-92 കാലയളവില്‍ കാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച നരേഷ് 1996ലാണ് യു.എസിലെ ഇന്ത്യന്‍ അമ്പാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്. 2001 വരെ ഈ പദവി അലങ്കരിച്ചു.
2007ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Post A Comment: