ഇടുക്കി ജില്ലയിലെ തൊടുപുഴ, മലപ്പുറത്തെ വള്ളിക്കുന്ന്, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ഒറവയ്ക്കല്‍, അരീപ്പറമ്പ്, പേരൂർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റുണ്ടായത്.

ഇടുക്കി ജില്ലയിലെ തൊടുപുഴ, മലപ്പുറത്തെ വള്ളിക്കുന്ന്, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ഒറവയ്ക്കല്‍, അരീപ്പറമ്പ്, പേരൂർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റുണ്ടായത്. 
തൊടുപുഴയി കനത്ത നാശനഷ്ടം
 തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂർ, വണ്ണപ്പുറം മേഖലയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 300 ഏക്കറിലെ കൃഷി നശിച്ചതിനുപുറമെ അൻപതിലേറെ വീടുകളും തകർന്നു. വൻമരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായും സ്തംഭിച്ചു. രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കിയിൽ മഴ ശക്തമായത്. മഴയ്ക്കിടയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ രാവിലെ ഒൻപതരയ്ക്കാണ് ചുഴലികാറ്റ് ആഞ്ഞടിച്ചത്. പുറപ്പുഴ, കുമാരമംഗലം, നാഗപ്പുഴ ഉൾപ്പെടെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ കാറ്റ് കനത്ത നാശം
വിതച്ചു. തേക്ക്, ആഞ്ഞിലി എന്നിവ ഉൾപ്പെടെ നൂറിലേറെ വൻമരങ്ങളാണ് കാറ്റിൽ കടപുഴകിവീണത്. ഇതിൽ നിരവധി വീടുകളും തകർന്നു. പലരും അത്ഭുകരമായാണ് രക്ഷപ്പെട്ടത്. തെങ്ങ്, കമുക്, റബ്ബർ, വാഴ കൃഷിയെല്ലാം നാമാവശേഷമായി. വണ്ണപ്പുറം, കരിമണ്ണൂർ റോഡുകളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മുന്നൂറിലേറെ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണതോടെ പ്രദേശത്തെ വൈദ്യുതി ടെലിഫോൺ ബന്ധവും താറുമാറായി. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി. തൊടുപുഴ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലതെത്തി. നാശനഷ്ടത്തെകുറിച്ചുള്ള വിശദമായ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും
 കോട്ടയം ജില്ലയിൽ നിരവധി വീടുകൾക്ക് നാശം
 കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്ണവമായും നശിച്ചു. ഏക്കറുകണക്കിന് കൃഷിയും നശിച്ചു. ഏറ്റുമാനൂര്‍, ഒറവക്കല്‍, അരീപ്പറമ്പ്, പേരൂര്‍ എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. രാവിലെ പത്തു മണിയോടെയാണ് മഴയ്ക്കൊപ്പം അതിശക്തമായി കാറ്റ് വീശിയടിച്ചത്. വന്മകരങ്ങള്‍ കടപുഴകിവീണു. വൈദ്യുതി ബന്ധം താറുമാറായി. ആളപായമില്ല. 

മലപ്പുറത്ത് മരങ്ങൾ വീണ് വീടുകൾ തകർന്നു 
മലപ്പുറം വള്ളിക്കുന്നിനു സമീപം കരുമലക്കാട് മേഖലയിൽ വീശിച ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിർത്തിയിട്ടിരുന്ന ഒരു സ്കൂൾ ബസിനു മുകളിലേക്കു ട്രാൻസ്ഫോമറും വീണു. ആളപായമില്ല.
കൂത്തുപറമ്പിൽ കൃഷിയിടങ്ങൾ നശിച്ചു
 കൂത്തുപറമ്പ് വേങ്ങാട് മെട്ടയിൽ രാവിലെ 10 മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ 10 വീടുകൾക്കും ഇരുപത്തഞ്ചോളം പേരുടെ കൃഷിയിടങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. വേങ്ങാട് ചുട്ട– മണക്കായി റോഡിന്റെ ഇരുവശത്തയുള്ള സ്ഥലങ്ങളിലാണു കാറ്റ് നാശം വിതച്ചത്    

Post A Comment: