കഴിഞ്ഞ 15 വര്‍ഷമായി നാണയശേഖരംഉള്ള ഇവരുട പക്കല്‍ ലോകത്തിലെ അത്യപൂര്‍വ്വ നാണയശേഖരമുണ്ടായിരുന്നതായും ഇവ പൂര്‍ണ്ണമായും നഷഅടപെട്ടതായും പറയുന്നു.

കുന്നംകുളം: കാണിപയ്യൂര്‍ പാല്‍സൊസൈറ്റിക്ക് സമീപം അടച്ചിട്ട വീടുകളില്‍ മോഷണം. സ്വര്‍ണ്ണവും, പണവും, അപൂര്‍വ്വ നാണയശേഖരവും നഷ്ടപെട്ടു.
പ്രവാസിയായ മടിശ്ശേരി രാജന്‍, കുന്നംകുളംബോയ്സ് സക്കൂള്‍ പ്രധാനധ്യാപിക ആശാടച്ചര്‍ എന്നിവരുടെവീടുകളിലാണ്മോഷണം നടന്നത്, ഇരുവീടുകളുംകുറച്ച് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
വിദേശത്തുള്ള രാജന്‍റെകുടംബം തൃശൂര്‍ പാടൂക്കരയുള്ള ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞ 4 ദിവസം. ഇന്നലെ അയല്‍വാസികള്‍ വീടിന്‍റെ ജനല്‍ തുറന്ന് കിടക്കുന്നത് കണ്ട് ഇവരെഫോണില്‍വിളിച്ചന്വേഷിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇവിടെ എത്തിയത്. വീടിന്‍റെ മുന്‍ വാതില്‍ കട്ടിളയോട്ചേര്‍ന്ന് തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് കരുതുന്നത്. ഇവിടെ അലമാരയില്‍സൂക്ഷഇച്ചിരുന്ന സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ 25000 ത്തോളംരൂപ എന്നിവയുംഇലക്ട്രോണിക്ക് ഉപകരണങ്ങളും നഷ്ടപെട്ടതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ 15 വര്‍ഷമായി നാണയശേഖരംഉള്ള ഇവരുട പക്കല്‍ ലോകത്തിലെ അത്യപൂര്‍വ്വ നാണയശേഖരമുണ്ടായിരുന്നതായും ഇവ പൂര്‍ണ്ണമായും നഷഅടപെട്ടതായും പറയുന്നു. ഇവര്‍ നല്‍കിയ പരാതിയെതുര്‍ന്ന് കുന്നകുളം പൊലീസ് സ്ഥലത്തെത്തി പ്രാതമിക അന്വേഷണം നടത്തി. ഇവിടെമോഷണം നടന്നുവെന്നറിഞ്ഞതോടെയാണ് പരസരത്തുള്ള വീട്ടുടമയും ഇവിടെയെത്തിയത്.  ബോയ്സ് സക്കൂള്‍ അധ്യാപികയുടെ സഹോദരന്‍ സജിത്ത് കുമാറാണ് ഇവിടെതാമസിച്ചിരുന്നത്. ഒരാഴ്ചയായി ഇവരും ഇവിടെ ഉണ്ടായിരുന്നില്ല. ഇവരുടെവീടുംസമാന രീതിയില്‍ തന്നെയാണ്വാതില്‍ പൊളിച്ചിരിക്കുന്നത്. അലമാരയില്‍സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കമ്മലുകള്‍ നഷ്ടപെട്ടതായി പരാതിയില്‍ പറയുന്നു.  മോഷണം സംമ്പന്ധിച്ച് പൊലീസ് അന്വേഷണംആരംഭിച്ചു.

Post A Comment: