കുന്നംകുളം മലായ ജ്വല്ലറിയില്‍സ്വര്‍ണ്ണ നിക്ഷേപം നടത്തിയവര്‍ തട്ടിപ്പിനിരയായതായി പരാതി. ഉദ്ധേശം 3 കോടിയിലേറെരൂപ തട്ടിപ്പു നടത്തിയസ്ഥാപനം നിക്ഷേപം തിരികെ നല്‍കാനാകില്ലെന്നും

കുന്നംകുളം മലായ ജ്വല്ലറിയില്‍സ്വര്‍ണ്ണ നിക്ഷേപം നടത്തിയവര്‍ തട്ടിപ്പിനിരയായതായി പരാതി. ഉദ്ധേശം 3 കോടിയിലേറെരൂപയുടെ തട്ടിപ്പാണ് നടന്നത്. സ്ഥപനിതിന്‍റെ ഉടമയായ മത നേതാവ് വിദേശത്തേക്ക് കടന്നുവെന്നും സുചന. 


പതിറ്റാണ്ടിലേറെ ക്കാലം പഴക്കമുള്ള കുന്നംകുളത്തെ മലായ ജ്വല്ലറിക്കെതിരെ വിത്യസ്ഥമായ പല പരാതികളുമുണ്ടായിരുന്നുവെങ്കിലും നിക്ഷേപതട്ടിപ്പുമായി ബന്ധപെട്ട പരാതി ഇതാദ്യമായാണ്.
പള്ളിക്കുളം സ്വദശി അലി അകബറിനെ ഭീഷിണിപെടുത്തി ചെക്കുകള്‍ ഒപ്പിട്ടുവാങ്ങുകയും വ്യാജരേഖ ചമച്ച് കേസ് പരാതി നല്‍കുകയും ചെയ്തുവെന്ന് കാട്ടി ജിില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ നിക്ഷേപം സ്വീകരിച്ചതായും, വലിയ തോതില്‍നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള വിവരം ലഭിക്കുന്നത്.
സംഭവമറിഞ്ഞയുടെന്‍ ഉടമ അബൂബക്കര്‍ ഹാജി ചില ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിക്കുകയും നട്കകില്ലെന്ന്കണ്ടതോടെ വിദേശത്തേക്ക് കടക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ നിക്ഷേപകരില്‍ ചിലര്‍ പണം തിരികെ ആവശ്യപെട്ട് ജ്വല്ലറിയിലെത്തിയത്. 
എന്നാല്‍ പണം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതിനായി ഉടമ നാട്ടിലില്ലെന്ന മുടുന്തന്‍ ന്യായം പറഞ്ഞാണ് നിക്ഷേപകരെ ഒഴിവാക്കിയത്. ഇത് സംമ്പന്ധിച്ചുണ്ടായ തര്‍ക്കമാണ് മറ്റു നിക്ഷേകരെ കൂടി ജ്വല്ലറിയിലെത്തിച്ചത്. ഇതോടെ ബഹളവും തര്‍ക്കവുമുണ്ടായി. തുര്‍ന്ന് ജ്വല്ലറി ഉടമ അറിയിച്ചതനുസരിച്ച് പൊലീസെത്തി നക്ഷേപകരെ ശാന്തരാക്കി. പരാതിയുള്ളവര്‍ സ്റ്റേഷനിലെത്തി എഴുതി നല്‍കണമെന്നും, കടയില്‍നിന്നും മാറണമെന്നും പൊലീസിന്റെ ആവശ്യമനുസരിച്ചാണ് നിക്ഷേപകര്‍ പിരിഞ്ഞുപോയത്.

ിനക്ഷേപം സ്വീകരിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ കോടികളുടെ നിക്ഷേപമാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. സംഭവം സംമ്പന്ധിച്ച് പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.


  


Post A Comment: