മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വന്‍ നികുതി വെട്ടിപ്പ്. എട്ടു കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വന്‍ നികുതി വെട്ടിപ്പ്. എട്ടു കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ജീവകാരുണ്യത്തിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയത്. ജീവകാരുണ്യത്തിനെന്ന പേരില്‍ വലിയ തുക വകമാറ്റി ചിലവഴിക്കുകയായിരുന്നു.
സ്വകാര്യ ചാനലുകളുമായി സഹകരിച്ച് നടത്തിയ താരനിശയുടെ പ്രതിഫലം മറച്ചുവച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തി. കോടിക്കണക്കിന് രൂപയാണ് ഈയിനത്തില്‍ താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. എന്നാല്‍ സംഭവം അമ്മ സെക്രട്ടറി ഇടവേള ബാബു നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്.

Post A Comment: