കാഴ്ച്ച ഇല്ലന്ന കാരണത്താല്‍ മാത്രം ഉറ്റവരാല്‍ ഉപേക്ഷിക്കപെട്ട പതിനഞ്ചോളം സ്ത്രീകള്‍ക്കും അഞ്ച് പുരുഷന്‍ മാര്‍ക്കുമാണ് ലൈല, ഷാജി ദമ്പതികള്‍ രൂപീകരിച്ച വിഭിന്ന വൈഭവ വികസന വേദിയില്‍ തണലൊരുങ്ങിയിട്ടുണ്ട്.

കുന്നംകുളം: നന്മയുടെ പുതുനാമ്പുകള്‍ ഇല്ലാതാകുന്ന വര്‍ത്തമാനത്തില്‍ ഉള്‍ക്കാഴ്ചയില്‍ മാത്രം ജീവിതത്തോട് പോരാടുന്ന നിലാരംബര്‍ക്ക് താങ്ങും തണലുമാവുകയാണ് പെരുമ്പിലാവ് നവജ്യോതിയിലെ ഷാജി ശങ്കറും ലൈലഷാജിയും.


കാഴ്ച്ച ഇല്ലന്ന കാരണത്താല്‍ മാത്രം  ഉറ്റവരാല്‍ ഉപേക്ഷിക്കപെട്ട പതിനഞ്ചോളം സ്ത്രീകള്‍ക്കും അഞ്ച് പുരുഷന്‍ മാര്‍ക്കുമാണ് ലൈല, ഷാജി ദമ്പതികള്‍ രൂപീകരിച്ച വിഭിന്ന വൈഭവ വികസന വേദിയില്‍ തണലൊരുങ്ങിയിട്ടുണ്ട്. നാട്ടില്‍ അനാഥാലയങ്ങളും, ആശ്രയ കേന്ദ്രങ്ങളും നിരവധിയുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി കാഴ്ചയില്ലാത്തവര്‍ നടത്തുന്ന ആശ്രയകേന്ദ്രം ഭൂമിയില്‍ മറ്റെവടെയങ്കിലും ഉണ്ടാകാന്‍ തരമില്ല.
കാഴ്ചയില്ലെന്ന ഒറ്റകാരണത്താല്‍ പരിഹാസത്തിന്‍റെ മുള്‍മുനയില്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നില്‍ നരകിച്ചുജീവിച്ച ഇവര്‍ക്കിന്ന് സസ്വതന്ത്രമുണ്ട്.
ജീവിതത്തില്‍ ആരുടേയും മുന്നില്‍ ഇനി തോറ്റുപോക്കാതിരിക്കാന്‍ സ്വയം തൊഴിലും ഇവര്‍ പരിശീലിക്കുന്നുണ്ട്.
പെരുമ്പിലാവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതിയില്‍  ചവിട്ടി നിര്‍മ്മാണം, കുട നിര്‍മ്മാണം, കസേര നെയ്ത്ത്  സ്പോക്കണ്‍ ഇഗ്ലീഷ്  ബ്രയിന്‍ ലിബി തുടങ്ങിയ പരിശീലനം ഉണ്ട്. ഇരുപതോളം വരുന്ന അന്തേവാസികള്‍ക്കുള്ള വസ്ത്രത്തിനും ഭക്ഷണത്തിനും ഉള്ള മാര്‍ഗ്ഗം ഇതില്‍ നിന്നും ലഭിക്കുന്നില്ലതാണ്  എന്നത് വിഭിന്ന വൈഭവ വികസന വേദിയുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള പ്രതിസന്ധി .

തൊഴില്‍ പരിശീലനത്തിനെടുത്ത ഇരുനില കെട്ടിടത്തിന്‍റെയും ഹോസ്റ്റലിന്‍റേയും വാടകയടയ്ക്കാന്‍ തന്നെ പാടുപെടുകയാണ് ഇവര്‍
ജന്മനാകാഴ്ച ഇല്ലാത്ത ലൈലയും പത്താംക്ലാസ്സ് പഠനത്തിനുശേഷം കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ട ഷാജിയുമാണ് ഇവിടെയുള്ള അന്തേവാസികളുടെ ഏക ആശ്രയം. പ്രണയവിവാഹിതരായ ഈ ദമ്പതികള്‍ വീട്ടുകരുടേയും മതത്തിന്‍റേയും ബന്ധനങ്ങള്‍ അറുത്തുമാറ്റിയാണ് ഒന്നുചേര്‍ന്നത്. മതാചരങ്ങള്‍ അറുത്തുമാറ്റിയവരെ കുടംബവും കൈവിട്ടു. ഇതോടെയാണ് ഇവര്‍ തെരുവില്‍ എത്തപെട്ടത്.

 ലോട്ടറി വിറ്റും തെരുവുകളില്‍ പാടിയും ജീവിതമാരംഭിച്ച ദമ്പതികള്‍ സമാന ദുഖിതര്‍ക്കുകൂടി സഹായകരമായ പ്രവര്‍ത്തനം വേണമെന്ന ആശയമാണ് സ്ഥാപനത്തിന് തുടക്കമിടാന്‍ കാരണമായത്. അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണം വസത്രം എന്നിവ നല്‍കാനുള്ള വരുമാനമൊന്നും ഇവര്‍ക്കില്ല. എങ്കിലും നല്ല ഒരു നാളെ തങ്ങള്‍ക്കുമുണ്ടാകുമെന്ന് മാത്രമാണ് ആകെയുള്ള ആശ്വാസം.
ഷിജു കോട്ടോല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനാണ്  നിലവില്‍ ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കുന്നത്.
ആകാശവാണയിലുള്‍പടേ പാട്ടുകള്‍ പാടിയിരുന്ന ലൈല ഇപ്പോള്‍  തെരുവോരങ്ങളില്‍ പാടിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് തങ്ങളെപോലെ ദുരിതമനുഭവിക്കുന്നവര്‍ക്കു കൂടി ് അഭയം നല്‍കുന്നത്.
അരവയര്‍നിറയ്ക്കാന്‍ സ്വപനം കാണുന്ന ഇവര്‍   പ്രതിസന്ധികള്‍ ഏറെ നേരിടുമ്പോഴും തങ്ങള്‍ക്ക് കൈതാങ്ങായി ഭൂമയില്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

Post A Comment: