ഇതുവരെ അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും ചെറിയ നക്ഷത്രത്തെ വാന നിരീക്ഷകരുടെ സംഘം കണ്ടെത്തി.

 

 

നക്ഷത്രങ്ങളിലെ കുഞ്ഞന്‍

ഭൂമിയെപ്പൊലെയുള്ള ഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.

ഇതുവരെ അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും ചെറിയ നക്ഷത്രത്തെ വാന നിരീക്ഷകരുടെ സംഘം കണ്ടെത്തി. ശനിയേക്കാള്‍ അല്പംന വലിപ്പമുള്ള ഈ നക്ഷത്രത്തിന് ഭൂമിയേപ്പോലെ ഉപരിതലത്തില്‍ ജലമുള്ള ഗ്രഹങ്ങളുണ്ടായേക്കുമെന്നാണു ഗവേഷകരുടെ നിഗമനം. ഭൂമിയില്‍ നിന്ന് 600 പ്രകാശവര്ഷം  അകലെയാണു നക്ഷത്രത്തിന്റെ സ്ഥാനം.
ഭൂമിയേക്കാള്‍ 300 മടങ്ങ് ഗുരുത്വാകര്ഷ ണമുണ്ടാകുമെന്നാണു നക്ഷത്രം കണ്ടെത്തിയ കാംബ്രിജ് സര്വ്കലാശാല ഗവേഷകരുടെ കണക്കുകൂട്ടല്‍. നക്ഷത്രത്തിന് എത്ര വലിപ്പക്കുറവാകാം എന്നതിലേക്കു വെളിച്ചം വീശുന്നതാണു കണ്ടുപിടിത്തമെന്നും ഇതിനേക്കാള്‍ ചെറുതായിരുന്നുവെങ്കില്‍ ഹൈഡ്രജന്‍ ഫ്യൂഷന്‍ നടക്കാതെ, കുള്ളന്‍ നക്ഷത്രമായി മാറിയേനെയെന്നും ഗവേഷകരിലൊരാളായ അലക്‌സാണ്ടര്‍ ബോട്ടിചര്‍ പറഞ്ഞു.


Post A Comment: