രാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പെയില്‍ കാട്ടിലിടത്ത് സചിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പെയില്‍ കാട്ടിലിടത്ത് സചിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നാവിക സേന ഇന്ന്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
കഴിഞ്ഞദിവസം രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34)  എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതോടെ മൂന്നു പേരുടെ മൃതദേഹം ലഭിച്ചു. ഇനി ഒരാളുടെ മൃതദേഹം കൂടി ലഭിക്കാനുണ്ട്. മൂന്നു ദിവസമായി ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്നും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിന്‍ (20), വട്ടച്ചോട് ബിനു (42), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34)  എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Post A Comment: