റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്ഗ്രീക്ക് ദ്വീപില്‍ ശക്തമായ ഭൂചലനം. തുടര്‍ന്ന് ചെറിയ തോതില്‍ സുനാമിയുമുണ്ടായി.  2 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.  റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ദ്വീപിലെ റിസോര്‍ട്ടുകളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. വെള്ളം കയറി.  കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.  തുര്‍ക്കിഷ് നഗരമായ ബോഡ്രമില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഈജിയന്‍ കടലില്‍ ഭൂനിരപ്പില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ സുനാമിയുണ്ടായതിനാല്‍ തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന സ്ഥലമാണ് ഇവിടം. ഭൂചലനവും സുനാമിയും ഉണ്ടായതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. തീരപ്രദേശത്തുള്ള റിസോര്‍ട്ടുകളുടെ മുന്‍വശങ്ങളിലെല്ലാം വെള്ളം കയറിയും മറ്റും നാശനഷ്ടങ്ങളുണ്ടായി. ഭൂചലനം അനുഭവപ്പെട്ടതോടെ റിസോ‍ര്‍ട്ടുകളിലെയും മറ്റും മുറികളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് മണിക്കൂറുകളോളം ഇവര്‍ പുറത്തുനിന്നു.

Post A Comment: