തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയിലെ അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി.


തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയിലെ അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. മെഡിക്കല്‍ കോഴ വിവാദത്തിനു പിന്നാലെയാണ് ദേശീയ കൗണ്‍സിലിന് ധനസമാഹരണത്തിനായി വ്യാജ രസീത് അടിച്ചതിനുള്ള തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്
വ്യാജ രസീത് അച്ചടിച്ചത് വടകരയിലെ പ്രസ്സിലാണെന്നാണ് വിവരം. വ്യാജ രസീതടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സംസ്ഥാന കമ്മിറ്റിയംഗം എം.മോഹനനാണ്. സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയുണ്ടായിരുന്നത് വി.മുരളീധരനായിരുന്നു. വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയില്‍ നിന്നു ലഭിച്ച രേഖകളാണു കേന്ദ്രത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത്. 

Post A Comment: