മനുഷ്യത്വമുള്ള വാനരരപടയുടെ ഇടപെടല്‍ മൂലം രക്ഷപെട്ടത് 7 അംഗ കുടുംബം.

വാഹനാപകടത്തില്‍ പെട്ട കുടുമ്പത്തിന് രക്ഷയായെത്തിയത് കുരങ്ങന്‍മാര്‍.
മനുഷ്യത്വമുള്ള വാനരരപടയുടെ ഇടപെടല്‍ മൂലം രക്ഷപെട്ടത് 7 അംഗ കുടുംബം.
കഴിഞ്ഞ ദിവസം  കൊച്ചി ധനുഷ്‌കൊടി  ദേശീയപാതയില്‍ ചീയപാറക്ക് സമീപത്തുണ്ടായ അപകടം ആളുകള്‍ അറിഞ്ഞത് കുരങ്ങന്‍മാരുടെ ഇടപെടലിനെ തുര്‍ന്നായിരുന്നു. അമ്പഴച്ചാല്‍ സ്വദേശി ചക്കാലയില്‍ ജോജി, മാതാവ്, മക്കള്‍ എന്നിവരടങ്ങുന്ന സംഘം നെടുമ്പാശ്ശേരിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ അപകടമുണ്ടായത് ആരം അറിഞ്ഞില്ല. ഇതോടെയാണ് വാനരപട രക്ഷാപാ്രവര്‍്തതനത്തിന് ഇറങ്ങിയത്. നടുറോഡില്‍ കൂട്ടമായി നിന്ന പട സ്വകാര്യ ബസ്സിനു മുന്നില്‍ നിന്നും ബഹളമുണ്ടാക്കി. പുറകിലെത്തി വാഹനങ്ങളും റോഡില്‍ നിന്നു. കുരങ്ങന്‍മാര്‍ റോഡില്‍ നിന്നും മാറാതെ ഗതാഗത തടസ്സമുണ്ടായതോടെ ബസ്സില്‍ നിന്നും ജിവനക്കാര്‍ പുറത്തിറങ്ങി പരിശോദിച്ചപ്പോഴാണ് അപകടത്തില്‍ പെട്ടവരുടെ നിലവിളി കേട്ടത്. ഇതോടെ ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു.

Post A Comment: