ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി അ​ന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മായിരുന്നു ഹ​ര്‍ജി​യി​ലെ ആ​വ​ശ്യം
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജൂണ്‍ 16 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ്  ഹൈക്കോടതിയെ സമീപിച്ചത് .
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഉള്ള  പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
നടിയെ ആക്രമിച്ച കേസിലെ ഗുഡാലോചന സംബന്ധിച്ച് ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപെടുത്തി

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി അ​ന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മായിരുന്നു ഹ​ര്‍ജി​യി​ലെ ആ​വ​ശ്യം. വ്യാ​ഴാ​ഴ്​​ച വാ​ദം കേ​ട്ട ശേ​ഷം സിം​ഗി​ൾ ബെ​ഞ്ച്​ ഹ​ര്‍​ജി വി​ധി പ​റ​യാ​ൻ ഇന്നത്തേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ദി​ലീ​പാ​ണ്​ സം​ഭ​വ​ത്തി​ന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദിച്ചത്. പീ​ഡ​ന​രം​ഗം ചി​ത്രീ​ക​രി​ക്കാ​ൻ ക്വട്ടേ​ഷ​ൻ ന​ൽ​കി​യ​ത്​ ക്രി​മി​ന​ൽ, നി​യ​മ ച​രി​ത്ര​ത്തിലെ ആ​ദ്യ​സം​ഭ​വ​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. 
മു​ദ്ര​വെ​ച്ച ക​വ​റി​ൽ കേ​സ് ഡ​യ​റി​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രുന്നു.

Post A Comment: