ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സര്‍ക്കാറിന് ഗവര്‍ണര്‍ അനുവദിച്ചിട്ടുള്ളത്. വിശ്വാസ വോട്ട് നേടിയ ശേഷമാണ് ബാക്കിയുള്ള മന്ത്രിമാരെ പ്രഖ്യാപിക്കുക. ബി.ജെ.പിയില്‍ നിന്നും 14 പേര്‍ മന്ത്രിമാരാകുമെന്നാണ് വിവരം. 132 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നിതീഷ്‌കുമാറും സുശീല്‍കുമാറും ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
പട്‌ന: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജി വെച്ച് 14 മണിക്കൂറിന് ശേഷമാണ് നിതീഷ് തല്‍സ്ഥാനത്ത് തിരിച്ചെത്തുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍  മോദി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കടുത്തു.  
ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സര്‍ക്കാറിന് ഗവര്‍ണര്‍ അനുവദിച്ചിട്ടുള്ളത്. വിശ്വാസ വോട്ട് നേടിയ ശേഷമാണ് ബാക്കിയുള്ള മന്ത്രിമാരെ പ്രഖ്യാപിക്കുക. ബി.ജെ.പിയില്‍ നിന്നും 14 പേര്‍ മന്ത്രിമാരാകുമെന്നാണ് വിവരം. 132 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നിതീഷ്‌കുമാറും സുശീല്‍കുമാറും ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസമാണ് നിതീഷ് രാജി വെച്ചത്. അഴിമതി ആരോപിതനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കാത്തതാണ് നിതീഷ് രാജിക്കു കാരണമായി പറയുന്നത്. അഴിമതി ആരോപണത്തില്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന് ആര്‍.ജെ.ഡി വ്യക്തമാക്കിയതോടെയാണ് താന്‍ രാജിവച്ചതെന്നാണ് നിതീഷിന്റെ വിശദീകരണം. എന്നാല്‍ മഹാസഖ്യം തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമമാണ് വിജയിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു.
ബീഹാറിന്റെ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനു നേരെ അഴിമതി ആരോപണം ഉയരുകയും വീട്ടില്‍ സി.ബി.ഐ അന്വേഷണം നടത്തുകയും ചെയ്തതിനു പിന്നാലെ സഖ്യം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമം നടത്തിവരികയായിരുന്നു. തേജസ്വിക്കെതിരെ ശക്തമായ കേസുണ്ടെന്നും പുറത്താക്കണമെന്നും ബി.ജെ.പി നിതീഷിനോട് സമ്മര്‍ദം ചെലുത്തിയിരുന്നു.

Post A Comment: