നാളെ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി.

നാളെ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സുപ്രീംകോടതിയെ സമീപിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ സമീപനം വേണമന്നും മഅ്ദനി പറഞ്ഞു.
അതേസമയം പിഡിപി ആഹ്വാനം ചെയ്തിട്ടുള്ള ബുധനാഴ്ചയിലെ സംസ്ഥാന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ആള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് വ്യക്തമാക്കി. ബസുകള്‍ സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കര്‍ണാടക കോടതി വിധിയുടെ പേരില്‍, കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅ്ദനി സമര്പ്പി്ച്ച ഹര്ജിണ കര്ണാന‍ടക  എന്‍.ഐ.എ കോടതി തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്ത്താില്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തത്. ബുധനാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്ത്താാല്‍. അവശ്യ സര്വ്വീ സുകളെ ഹര്ത്താ ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് പിഡിപി സീനിയര്‍ ചെയര്മാീന്‍ പൂന്തുറ സിറാജ്  വ്യക്തമാക്കിയിരുന്നു


Post A Comment: