നാടിനെ കണ്ണീരിലാഴ്ത്തിയ കൊട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
നാടിനെ കണ്ണീരിലാഴ്ത്തിയ കൊട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തില്‍  കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടച്ചോട് ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിന്‍ (20), വട്ടച്ചോട് ബിനു (42), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34)  എന്നിവരെയാണ് കാണാതായത്. ഇതില്‍ സചിന്റെ മൃതദേഹം വ്യാഴാഴ്ചയും മറ്റു രണ്ടു പേരുടേത് അതിനു മുന്‍പത്തെ ദിവസവും കണ്ടെത്തിയിരുന്നു.  
ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Post A Comment: