ചൊവ്വാഴ്ച രാത്രി 8 മണിയോടെ മസ്‌ക്കറ്റില്‍ നിന്നും 800 കിലോമീറ്റര്‍ അകലെ സലാലയ്ക്കടുത്ത തംരിയ്യത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഒമാനില്‍ ഒരു സ്വകാര്യസ്ഥാപനത്തിന്‍റെ ഡെലിവറി വാഹനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ആലി.
സലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശി മരിച്ചു. കുറ്റ്യാടി നിട്ടൂരിലെ പരേതനായ പൊയില്‍ കുഞ്ഞബ്ദുല്ലഹാജിയുടെ മകന്‍ ആലി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മസ്‌ക്കറ്റില്‍ നിന്നും 800 കിലോമീറ്റര്‍ അകലെ സലാലയ്ക്കടുത്ത തംരിയ്യത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഒമാനില്‍ ഒരു സ്വകാര്യസ്ഥാപനത്തിന്‍റെ ഡെലിവറി വാഹനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ആലി. ചൊവ്വാഴ്ച സാധനങ്ങളുമായി പോകുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച ഡെലിവറി വാന്‍ ഒട്ടകത്തിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മയ്യിത്ത് സലാല കാബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സലാല കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാളെ നാട്ടിലെത്തിക്കും. മസ്‌ക്കത്ത് കെ.എം.സി.സി പ്രവര്‍ത്തകനായിരുന്ന ആലി രണ്ട് മാസം മുമ്പാണ് ലീവ് കഴിഞ്ഞ് ഒമാനിലേക്ക് തിരിച്ചു പോയത്.
ഭാര്യ: റോഷ്‌ന. മക്കള്‍: ആസിഫ്, ഹിബ ഫാത്തിമ, മുഹമ്മദ്, നസ്‌റിയ. സഹോദരങ്ങള്‍: അന്ത്രു, സൂപ്പി, ഇബ്‌റാഹീം, മൂസ, സാറ.

Post A Comment: