സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സന്റ് എം.എല്‍.എ രാജിവെക്കണമെന്ന്
തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സന്റ് എം.എല്‍.എ രാജിവെക്കണമെന്ന് എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍. ആരോപണം തെളിഞ്ഞാല്‍ വിന്‍സന്റിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിന്‍സന്റ് എം.എല്‍.എ പാര്‍ട്ടിയ്ക്ക് വിശദീകരണം നല്‍കിയതായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. യുവതി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി വിന്‍സന്റ് പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എം.എല്‍.എയെ ചോദ്യം ചെയ്ത് വരികയാണ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 900 ത്തിലധികം തവണ എം.എല്‍.എ വീട്ടമ്മയെ വിളിച്ചതായും കണ്ടെത്തിയിരുന്നു.

Post A Comment: