സ്റ്റേഡിയത്തിനകത്തുവെച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് വനിതാ കബഡി താരം

ഡല്‍ഹി : സ്റ്റേഡിയത്തിനകത്തുവെച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് വനിതാ കബഡി താരം. പതിനാറുകാരിയായ താരമാണ് ഡല്‍ഹിയില്‍ പരാതിയുമായെത്തിയത്. ജൂലൈ 9നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. വെസ്റ്റ് ഡല്‍ഹിയിലെ സ്റ്റേഡയത്തില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.സ്‌റ്റേഡിയത്തിന് പുറത്തുവെച്ച് ഒരാള്‍ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. സ്റ്റേഡിയം ഒഫീഷ്യലാണെന്നാണ് അറിയിച്ചത്. പെണ്‍കുട്ടിയെ അകത്തുകൊണ്ടുപോയ ഇയാള്‍ കുടിക്കാനായി നല്‍കിയ പാനീയത്തില്‍ ലഹരി കലര്‍ത്തിയെന്നും അബോധാവസ്ഥയിലായ തന്നെ ബലാത്സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. ബലാത്സംഗത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് വിട്ടയക്കുകയായിരുന്നു. അവശനിലയിലാണ് വീട്ടിലെത്തിയത്. പരാതി നല്‍കിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പരാതി നല്‍കാന്‍  വൈകിയത് അതേസമയം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Post A Comment: