2017 ലെ സംസ്ഥാന തല കേരളോത്സവത്തിന്‍റെ സംഘാടക സമതി രൂപീകരണം കടവല്ലൂരില്‍ നടന്നു.
കുന്നംകുളം. 2017 ലെ സംസ്ഥാന തല കേരളോത്സവത്തിന്‍റെ സംഘാടക സമതി രൂപീകരണം കടവല്ലൂരില്‍ നടന്നു.ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായി നടക്കുന്ന കേരളോത്സവത്തിന് അതി വപുലമായ കമ്മറ്റിയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന രൂപീകരണ യോഗം യു ആര്‍ പ്രദീപ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കടവല്ലര്‍ പഞ്ചായത്ത് പ്രസിഡന്‍റ് യു പി ശോഭന അധ്യക്ഷയായിരുന്നു. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു.മുഖ്യാഥിതിയായിരുന്നു.യുവജന ക്ഷേമബോര്‍ഡംഗം അഫ്സല്‍ കുഞ്ഞിമോന്‍,  കെ ഇ സുധാര്‍. സുമതി. എ വി. ഗീതാശശി, വി എ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.മന്ത്രി എസി മൊയ്തീന്‍. പി കെ ബിജു എം പി. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഷീലാവിജയകുമാര്‍, എന്നിവര്‍ രക്ഷാധികാരിയായും അതിവിപുലമായ കമ്മറ്റി രൂപീകരിച്ചു.സംസ്ഥാന തലത്തില്‍ കൂടുതല്‍ പോയന്‍റ് നേടുന്ന ക്ലബ്ബുകള്‍ക്ക് യതാക്രമം  ഒരു ലക്ഷം, അമ്പതിനായിരും. ഇരുപത്തി അയ്യായിരം  കോര്‍പ്പറേഷന്‍. മുന്‍സിപ്പല്‍ തലത്തില്‍ ഒന്നാമതെത്തുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപ എന്നിങ്ങിനെയുള്ള ക്യാഷ് അവാര്‍ഡ് സമ്മാനിക്കും.

Post A Comment: