മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി.


ദില്ലി: മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി. ഇക്കാര്യം ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി, വിവാഹചടങ്ങില്‍ പങ്കെടുക്കാനായി നാളെ മുതല്‍ 14 ദിവസത്തേക്ക് ജാമ്യത്തില്‍ ഇളവുനല്‍കുകയായിരുന്നു.
മൂന്നാഴ്ചയാണ് മഅ്ദനി ആവശ്യപ്പെട്ടതെങ്കിലും രണ്ടാഴ്ചയാണ് കോടതി നല്‍കിയത്. ഇതുപ്രകാരം മഅ്ദനി നാളെ കേരളത്തിലെത്തും.
അതേസമയം, മഅ്ദനി കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചെലവു സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. മഅ്ദനി കേരളത്തിലാവുമ്പോള്‍ പോലീസിന്റെ സുരക്ഷാചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

Post A Comment: