തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ. എം, ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ. എം, ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോള്‍ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അതു കൊണ്ടാണ് അവരോട് പുറത്തു പോകാന്‍ പറഞ്ഞത്. അതല്ലാത്ത ഒരര്‍ത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Post A Comment: