നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടെന്ന്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടെന്ന് ഹൈക്കോടതി. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ പുറത്ത് വിട്ടത്. കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി പ്രതിഭാഗത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്.
കേസ് അപൂര്‍വവും ഗൗരവസ്വഭാവമുള്ളതുമാണ്. സംഭവത്തില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഒളിവിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകനേയും വിശദമായി ചോദ്യം ചെയ്യണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താനായും കോടതി നിര്‍ദ്ദേശിച്ചു.
ചലച്ചിത്ര രംഗത്തെ ഉന്നതനാണ് ദിലീപ്. ജാമ്യമനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Post A Comment: