മതിയായ യോഗ്യതയില്ലാതെ ക്ലിനിക് നടത്തിവരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി
എടപ്പാള്‍: മതിയായ യോഗ്യതയില്ലാതെ ക്ലിനിക് നടത്തിവരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി കരുപീടികയില്‍ പി.എം റഹീമാ (46)ണ് പിടിയിലായത്.
ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശന്‍, ചങ്ങരംകുളം എസ്.ഐ കെ.പി മനീഷ്, ഡോ. ഷിബുലാല്‍, ഡോ. അഫ്‌സല്‍ എന്നിവരാണ് പരിശോദന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസും മെഡിക്കല്‍ സംഘവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം ക്ലിനിക്കില്‍ പരിശോധന നടത്തിയത്. എടപ്പാള്‍ അണ്ണക്കമ്പാട്ട് മൂന്നു മാസത്തിലധികമായി ഇയാള്‍ ക്ലിനിക് നടത്തിവരികയായിരുന്നു.
സര്‍ജറിയും ബൈപാസുമില്ലാതെ ഹൃദ്രോഗ ചികിത്സയായിരുന്നു ഇയാള്‍ നടത്തിയിരുന്നത്. ഇ.ഇ.സി.പി കാര്‍ഡിയാക്ക് ആന്‍ഡ് വാസ്‌കുലര്‍ ട്രീറ്റ്‌മെന്റ് എന്ന പേരിലുള്ള ചികിത്സയായിരുന്നു ഇവിടെ നടത്തിയിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് അക്യുപങ്ചര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമാണുള്ളതെന്നും ഔപചാരിക വിദ്യാഭ്യാസമായി പത്താം ക്ലാസ് മാത്രം നേടിയിട്ടുള്ള ഇയാള്‍ക്ക് ഇതിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നു ലഭിച്ച അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണുള്ളതെന്നും എസ്.കെ കെ.പി മനീഷ് പറഞ്ഞു.
ഡോ. റഹീം മമ്മു, റഹീം അഹമ്മദ്, പി.എം റഹീം എന്നീ പേരുകളാണ് ക്ലിനിക്കിലെ വിവിധ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അക്യുപങ്ചര്‍ ചികിത്സാ സമ്പ്രദായത്തില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇയാള്‍ ആധുനിക ചികിത്സാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്.Post A Comment: