പശ്ചിമ ബംഗാളിലെ ബാഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു
ബാഗര്‍: പശ്ചിമ ബംഗാളിലെ ബാഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. ആഷിക് റഹ്മാന്‍ (48)ആണ് ഇന്ന് ആശുപത്രിയില്‍ വച്ച് മരിച്ചത്. ബാഗറിലെ ഭൂസംരക്ഷണ കമ്മിറ്റിയാണ് കൊലക്ക് പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു.
എന്നാല്‍, തൃണമൂലിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കൊലക്ക് പിന്നിലെന്ന് ഭൂസംരക്ഷണ സമിതിയും ആരോപിച്ചു.  ഇദ്ദേഹത്തിന്റെ തലക്കാണ് വെടിയേറ്റത്. 
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറബുല്‍ ഇസ്‌ലാമുമായി അടുത്ത ബന്ധമുള്ളയാളായിരുന്ന കൊല്ലപ്പെട്ട റഹ്മാന്‍.
ഇന്നലെ ഉച്ചയോടെയായിരുന്നു വെടിവെപ്പുണ്ടായത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റുകളാണ് കൊലക്ക് പിന്നിലെന്ന് തൃണമൂല്‍ പാര്‍ട്ടി വക്താവ് കൈസര്‍ അഹമ്മദ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: