അതോററ്റിജീവനക്കാരനേുയും, ദമ്പതികളേയും ആക്രമിച്ച സംഭവത്തില്‍ സിനിമാതാരവും, മേജര്‍ രവിയുടെ സഹോരനുമായ കണ്ണന്‍ പട്ടാമ്പി ഉള്‍പടേയുള്ള 4 പേര്‍ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു

കുന്നംകുളം. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജല അതോററ്റിജീവനക്കാരനേുയും, ദമ്പതികളേയും  ആക്രമിച്ച സംഭവത്തില്‍ സിനിമാതാരവും, മേജര്‍ രവിയുടെ സഹോരനുമായ കണ്ണന്‍ പട്ടാമ്പി ഉള്‍പടേയുള്ള 4 പേര്‍ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ആക്രമത്തില്‍ പരിക്കേറ്റ ജല അതോററ്റി ജീവനക്കാരന്‍ കുന്നംകുളം ഇന്‍ഡ്രസ്റ്റിയല്‍ എസ്‌റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കല്‍ മാര്‍ട്ടിന്‍. പെരുമ്പിലാവ് അറക്കല്‍ ചന്ദ്രന്‍, ഭാര്യ  എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു
മേജര്‍ രവി പ്രജാരകനായ പ്രീ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം ആക്രമ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 56.30 ഓടെയായിരുന്നു സംഭവം. പെരുമ്പിലാവ് പട്ടാമ്പി പാതയില്‍ റോഡിലൂടെ പോകുന്ന ജല പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തി എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകാനായി സിഗ്നല്‍ നല്‍കിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക പുറകില്‍ നിന്നും അമിതവേഗ്തതിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ മാര്‍ട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേ സമയം എതിര്‍ ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയപ്പോള്‍ എസ് യു വി കാര്‍ നിര്‍ത്തേണ്ടിവന്നു. സംഭവം കണ്ട കരാര്‍ ജോലിക്കാര്‍ കൂടി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ ജാക്കി ലിവറുള്‍പടേയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും, ചോദ്യ ചെയ്ത മാര്‍ട്ടിനെ ആക്രമിക്കുകയുമായിരുന്നു. രക്ഷപെടാനായി മാര്‍ട്ടിന്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പുറകെ എത്തിയ ഇവര്‍ മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും. ഭാര്യയേും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുന്‍പിലെ ചുമരിലെ പ്ലഗ്ഗ് . സ്വിച്ച് ബോര്‍ഡുകളും ഇവര്‍ അടിച്ചു തകര്‍ത്തു.
ഇതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളച്ചതോടെയാണ് ഇവര്‍ രക്ഷപെട്ടത്. എന്നാല്‍ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ചിലര്‍ പറഞ്ഞു.
പക്ഷെ ഇവരെ കണ്ടെത്തിയില്ലെന്നും സംഭവത്തില്‍ കേസെടുത്തതായും പൊലീസ് പറഞ്ഞു.
നിരവധി സിനമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകള്‍ ഇയാളെ തിരിച്ചറിഞ്ഞത്. കാറില്‍ സ്ഥാപനത്തിന്റെ പേരും, ലോഗോയുമുണ്ടായിരുന്നു.
സംഭവത്തില്‍ ആക്രമികള്‍ക്കെതിരെ കേസെടുത്ത് മാതൃകാപരമായി സിക്ഷിക്കണമെന്ന് വാട്ടര്‍ അതോററ്റി കരാരാ്# ജീവനക്കാര്‍ ആവശ്യപെട്ടു.

Post A Comment: