വിദ്യാര്‍ഥി പ്രക്ഷോഭം മൂലം സ്‌കൂളുകളിലെ പഠനം തടസ്സപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
കൊച്ചി: വിദ്യാര്‍ഥി പ്രക്ഷോഭം മൂലം സ്‌കൂളുകളിലെ പഠനം തടസ്സപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ പത്ത് ദിവസത്തിനുളളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത്.
ഒറ്റപ്പെട്ട സമരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും. ഏതാനു വിദ്യാര്‍ത്ഥികള്‍ സ്വന്തം ഭാവിയും മറ്റുളളവരുടെ ഭാവിയും നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇത് തടയണം എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
പഠനം മുടങ്ങുന്നതിനെതിരെ ഒരുകൂട്ടം സി.ബി.എസ്.ഇ സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

Post A Comment: