പിതൃസ്മരണയില്‍ കര്‍ക്കടക വാവിന്റെ പുണ്യം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്






പിതൃസ്മരണയില്‍ കര്‍ക്കടക വാവിന്റെ പുണ്യം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടന്‍ കര്‍മങ്ങള്‍ ആരംഭിച്ചത്. ആലുവ മണപ്പുറം, തെക്കന്‍കാശിയെന്ന് വിളിക്കപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാ് കൂടുതല്‍ തിരക്ക് അനുഭപ്പെടുന്നത്. പിതൃക്കള്‍ മരിച്ച നാളോ തീയതിയോ അറിയാത്തവര്‍ക്കും കര്‍ക്കടക അമാവാസിക്കു ബലിയിടാമെന്നാണ് വിശ്വാസം.
പുണ്യനദിയായ പെരിയാറിന്റെ തീരത്തും കര്‍ക്കടക വാവുബലി തര്‍പ്പണം ആരംഭിച്ചു. ഇന്നലെ സന്ധ്യയ്ക്കു ശേഷമാണ് ഭക്തജനങ്ങള്‍ വന്നുതുടങ്ങിയത്. വൈകിട്ടു തന്നെ പുഴയോരത്തു ബലിത്തറകള്‍ സജ്ജമായിരുന്നു.
മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ പൂജാദികര്‍മങ്ങള്‍ക്കു തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരാണ് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്.

Post A Comment: