പാലക്കാട്: അഗളി കുറുക്കന്‍കുണ്ടിലെ വാഴക്കൃഷി വനംവകുപ്പ് നശിപ്പിച്ചുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
പാലക്കാട്: അഗളി കുറുക്കന്‍കുണ്ടിലെ വാഴക്കൃഷി വനംവകുപ്പ് നശിപ്പിച്ചുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി  അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പ് മേധാവിക്ക് മന്ത്രി അഡ്വ. കെ. രാജു ഉത്തരവ് നല്‍കി. 
വനഭൂമിയില്‍ മേലുള്ള കൈയേറ്റമാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.
 
തര്‍ക്കഭൂമിയാണെങ്കില്‍ വനം, റവന്യൂ വകുപ്പുകളുടെ
  സംയുക്ത പരിശോധന നടത്തി വനഭൂമിയാണെങ്കില്‍ ജണ്ട കെട്ടി സംരക്ഷയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


Post A Comment: