നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹായിയും ഡ്രൈവറുമായ അപ്പുണ്ണി പോലീസ് ക്ലബ്ബിലെത്തിയത് സിനിമാ സ്റ്റൈലില്‍. അപ്പുണ്ണി


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹായിയും ഡ്രൈവറുമായ അപ്പുണ്ണി പോലീസ് ക്ലബ്ബിലെത്തിയത് സിനിമാ സ്റ്റൈലില്‍. അപ്പുണ്ണി ഇന്ന് ഹാജരാകാനെത്തുമെന്നറിഞ്ഞ് പോലീസ് ക്ലബ്ബിലെത്തിയ മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ തന്റെ മുഖസാദൃശ്യമുള്ള സഹോദരനെ എത്തിച്ച ശേഷമായിരുന്നു അപ്പുണ്ണിയുടെ രംഗപ്രവേശനം.
രാവിലെ 10.45 ഓടെ അപ്പുണ്ണിയുടെ മുഖസാദൃശ്യമുള്ളൊരാള്‍ പോലീസ്‌ക്ലബ്ബിലെത്തി. അപ്പുണ്ണിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്ന് മറുപടിയും നല്‍കിയതോടെ എല്ലാ മാധ്യമപ്രവര്‍ത്തകരും ഇയാള്‍ക്ക് പിറകെയായി. മറ്റ് ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ ഇയാള്‍ നടന്ന് പൊലിസ് ക്ലബ്ബിനകത്തു കടന്നു. ഇതിനു പിന്നാലെയാണ് യഥാര്‍ഥ അപ്പുണ്ണി പോലീസ് ക്ലബ്ബിലേക്കെത്തിയത്.

Post A Comment: