നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായേക്കുമെന്ന് സൂചന. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായേക്കുമെന്ന് സൂചന. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനായിരുന്നു മുന്‍കൂര്‍ ജാമ്യം തള്ളിയ കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ അപ്പുണ്ണി ഇന്നു തന്നെ ഹാജരാകുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പള്‍സര്‍ ദിലീപിനെ ഫോണ്‍വിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാനേജരില്‍നിന്ന് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ ഈ കേസില്‍ അപ്പുണ്ണി പ്രതിയല്ല. കേസിലെ ഒന്‍പതാം പ്രതി വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട് സംസാരിച്ചിതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

Post A Comment: