ഡല്‍ഹിയില്‍ തക്കാളി കിലോയ്ക്ക് 92 രൂപയാണ്
 കേരളം അടക്കം രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ തക്കാളി വിലയിലുണ്ടായത് ഒന്‍പതിരട്ടി വര്‍ധന. മഴയും വെള്ളപ്പൊക്കവും കാരണം തക്കാളി ഉല്‍പാദനവും വിപണനവും കുറഞ്ഞതാണ് വില വര്‍ധനവിനു കാരണം. ഓഗസ്റ്റ് അവസാനം വരെ തല്‍സ്ഥിതി തുടരുമെന്നാണ് കണക്കാക്കുന്നത്.
വെള്ളിയാഴ്ച ശരാശരി ക്വിന്‍റെലിന് 1300 രൂപയ്ക്കാണ് തക്കാളി വിറ്റത്. 19 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡല്‍ഹിയില്‍ തക്കാളി കിലോയ്ക്ക് 92 രൂപയാണ്. ഒരു മാസം മുമ്പ് ഇത് 26 രൂപ മാത്രമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 48 രൂപയും.

Post A Comment: