നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനേയും അമ്മയേയും ചോദ്യം ചെയ്തു.


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനേയും അമ്മയേയും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്കോ ദിലീപിനോ പങ്കില്ലെന്ന് കാവ്യ മൊഴി നല്‍കി. സംഭവത്തിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു.
ഇന്നലെ രാത്രി ദിലീപിന്റെ ആലുവയിലുള്ള തറവാട്ടുവീട്ടില്‍വെച്ചാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്തത്. മുന്‍ കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് 6 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ നടന്നത്.
പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നതിനെക്കുറിച്ചറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. ഇതു പോലെ പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നു മറുപടി. കാവ്യ നല്‍കിയ മൊഴി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.


Post A Comment: